Timely news thodupuzha

logo

തൊടുപുഴ സബ് ഡിവിഷണൽ സംയുക്ത പാസ്സിങ്ങ് ഔട്ട് പരേഡ് കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു

കരിമണ്ണൂർ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിൽ തൊടുപുഴ സബ് ഡിവിഷൻറെ കീഴിലുള്ള 5 സ്കൂളുകളിലെ സീനിയർ കേഡറ്റുകളുടെ സംയുക്ത പാസ്സിങ് ഔട്ട് പരേഡ് കരിമണ്ണൂർ സെന്റ്. ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ മൈതാനത്ത് ഇന്ന് രാവിലെ 8 മണിക്ക് നടന്നു. സെന്റ്. ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ കരിമണ്ണൂർ , സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ മുതലക്കോടം, സെക്രെഡ് ഹാർട്ട്‌ ഗേൾസ് ഹൈ സ്കൂൾ മുതലക്കോടം, എസ് എൻ എം വി എച്ച് എസ് എസ് വണ്ണപ്പുറം , എം കെ എൻ എം എച്ച് എസ് എസ് കുമാരമംഗലം എന്നീ സ്കൂളുകളിലെ പരിശീലനം പൂർത്തിയാക്കിയ 264 കേഡറ്റുകൾ കഞ്ഞിക്കുഴി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ എസ്. പി.സി കേഡക്റ്റുകളുടെ ബാൻഡ് അകമ്പടിയോടെ പാസിംഗ് ഔട്ട് പരേഡ് നടത്തുകയും വിശിഷ്ടാതിഥികൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു.

ഇടുക്കി ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു ഐ.പി.എസ്. മുഖ്യാതിഥിയായി എത്തി അഭിവാദ്യം സ്വീകരിക്കുകയും സന്ദേശം നൽകുകയും ചെയ്തു. അഡീഷണൽ എസ്. പി. ഇമ്മാനുവൽ പോൾ, ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് കോക്കാട്ട്, കരിമണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന സോജൻ,തൊടുപുഴ ഡി വൈ എസ് പി പി.എം ബൈജു എന്നിവരും പരേഡിന്റെ അഭിവാദ്യം ഏറ്റുവാങ്ങി. 2010 മുതൽ എസ്പിസിയുടെ അഡീഷണൽ നോഡൽ ഓഫീസറായി പ്രവർത്തിക്കുകയും 34 വർഷത്തെ സ്തുത്യർഹ സേവനത്തിനുശേഷം ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്യുന്ന എസ്.ഐ, എസ്. ആർ. സുരേഷ് ബാബു പരേഡിന്റെ ആദരവും അഭിവാദ്യവും സ്വീകരിച്ചു. തൊടുപുഴ സബ് ഡിവിഷണൽ നോഡൽ ഓഫീസർ എസ് ഐ സിയാദ് എ എസ് ,സ്കൂളുകളുടെ സ്റ്റേഷൻ എസ്. എച്ച്.ഒ. മാർ മാനേജർമാർ, പ്രധാന അധ്യാപകർ എന്നിവരും പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. ഈ സ്കൂളുകളിലെ ഡ്രിൽ ഇൻസ്ട്രക്ടേഴ്സും എസ് പി സി യുടെ ചാർജ് വഹിക്കുന്ന അധ്യാപകരും നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *