Timely news thodupuzha

ശസ്ത്രക്രിയക്കിടെ വയറ്റിനുള്ളിൽ കത്രിക കുടുങ്ങിയ സംഭവം, ഡോക്റ്റർമാരുടെ വാർത്താ സമ്മേളനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ആശുപത്രി അധികൃതർ വാർത്താ സമ്മേളനം നടത്തുന്നതിനിടെ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധവുമായി രംഗത്തെത്തി. രോഗിയുടെ വയറ്റിൽ കുടുങ്ങിയത് ഗുരുതര വീഴ്ചയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സർക്കാരിനെതിരേയും ആശുപത്രി അധികൃതർക്കെതിരേയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരേ ബലംപ്രയോഗിച്ച് പുറത്താക്കി.

Leave a Comment

Your email address will not be published. Required fields are marked *