Timely news thodupuzha

സംസ്കാര വേദി വനിതാ ദിനാഘോഷം നടത്തി; യോഗത്തിൽ സിസ്റ്റർ ആനീസ് കൂട്ടിയാനിയിലിനെ മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാട അണിയിച്ച് ആദരിച്ചു

ഇടുക്കി: സംസ്കാരവേദി ജില്ലാ കമ്മിറ്റിയുടെ വനിതാ ദിനാഘോഷം നടത്തി. യോഗത്തിൽ വേൾഡ് മലയാളി കൗൺസിലിൻ്റെ അവാർഡ് നേടിയ മൂലമറ്റം ബിഷപ് വയലിൽ മെഡിക്കൽ സെൻറർ അഡ്മിനിട്രേറ്റർ സിസ്റ്റർ ആനീസ് കൂട്ടിയാനിയിലിനെ മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാട അണിയിച്ച് ആദരിച്ചു.

വനിത വികസന കോർപ്പറേഷൻ ഡയറക്ടറും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ പെണ്ണമ്മ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡൻ്റ് റോയ് . ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു .എസ് എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെർളിൻ അരീപ്പറമ്പിൽ മുഖ്യ പ്രഭാഷണവും സിസ്റ്റർ ഡോ : ആനി സിറിയക് വനിതാ ദിന സന്ദേശവും നടത്തി.

ഫ്രാൻസീസ് കരിമ്പാനി ,സുബി ജോമോൻ , ജോയി കിഴക്കേൽ , ജൂബി കെ ബേബി , ഷീബ ജോസ് , വൽസ സതീശൻ , ജോസ് ഇടകര , ടോമി നാട്ടുനിലം , സിബി മാളിയേക്കൽ , അജിത്ത് ചെറുവള്ളാത്ത് , ഐസക് കുളത്തിനാൽ , അജിൽ പനച്ചിക്കൽ , നെവിൻ പട്ടാംകുളം എന്നിവർ പ്രസംഗിച്ചു . സിസ്റ്റർ ആനീസ് കൂട്ടിയാനിയിൽ മറുപടി പ്രസംഗം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *