തൊടുപുഴ: കാഞ്ഞിരമറ്റം ബൈപ്പാസ് ജങ്ക്ഷനില്‍ ജയ് കിസാന്‍ മാര്‍ക്കറ്റ് നടത്തുന്ന ഇടവെട്ടി സ്വദേശിയും ബധിരനുമായ അന്‍വറിന് നേരെ CPM ചാർച്ചക്കാരുടെ നേത്വത്വത്തിൽ ക്രൂരമായി മർദ്ദിക്കുകയും 96 ശതമാനം കേഴ്വി നഷ്ടപ്പെട്ട കേസ്സിൽ പോലീസ് മൊഴി മാറ്റി രേഖപ്പെടുത്തിയത് സംശയാസ്പദമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാതെ മറു കേസ്സ് രൂപപ്പെടുത്തിയത് വിരോധാഭാസമാണെന്നും കെ പി സി സി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ ഓർഡിനേറ്റർ മനോജ് കോക്കാട്ട് പീഡനത്തിനിരയായ അൻവറിന്റെയും ഭാര്യയുടെയും സാന്നിദ്ധ്യത്തിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു
മറയൂർ ശർക്കരയുടെ വില കൂടുതലാണെന്ന് അസഭ്യം പറഞ്ഞാണ് CPM പ്രവർത്തകർ ഈ ആൾക്കൂട്ട അക്രമണം നടത്തിയത് .വലത് ചെവിയ്ക്ക് കേഴ്വി ക്കുറവും , ഇടത് കണ്ണിന് കാഴ്ചയുമില്ലാത്ത ഈ വ്യാപാരിയെ ഇടതു വശത്തു നിന്ന് അക്രമിക്കുകയായിരുന്നു .അൻവറിന്റെ കണ്ണട തെറിച്ചു പോകുകയും, ഗുരുതരമായി പറ്റിക്കേറ്റ അൻവർ തുടർ ദിവസങ്ങളിൽ മാനസിക ബുദ്ധിമുട്ടും ഭീക്ഷണിയും മൂലം ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതായും ഭാര്യയിൽ നിന്നും അറിയുന്നു .അൻവറിനെ ഫോണിൽ ഭീക്ഷണിപ്പെടുത്തി .സ്ഥാപനം തുറന്നാൽ അടിച്ച് തകർക്കുമെന്ന് പറഞ്ഞവരെയും , അക്രമണം നടത്തിയവരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണം .പോലീസിന് കൊടുത്ത മൊഴിയിൽ മാറ്റം വരുത്തി പ്രതിയെ സംരക്ഷിക്കാൻ ശ്രമമുണ്ടായത് സംശയം ജനിപ്പിക്കുന്നു . വീണ്ടും മൊഴി രേഖപ്പെടുത്തിയെങ്കിലും പോലീസ് അഴകുഴ നിലപാട് സ്വീകരിക്കുന്നു .ഉത്തരവാദിത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നീതിനിർവ്വഹണത്തിന് തടസ്സം നിൽക്കുകയും CPM പ്രവർത്തകനായ അൻവറിനു തന്നെ ഇത്തരം ഗതികേട് ഉണ്ടായത് തൊടുപുഴയിൽ മറ്റൊരു ഭരണമുഖത്തെയാണ് ദൃശ്യമാക്കുന്നത് .കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ വാദിയെ പ്രതിയാക്കുന്ന സമീപനം പോലീസ് ആവർത്തിക്കുകയും ചെയ്താൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും മനോജ് കോക്കാട്ട് പറഞ്ഞു വാർത്ത സമ്മേളനത്തിൽ
അൻവർ ,ഭാര്യ സൽമ ,ഐ.എൻ .ടി .യു . സി നേതാവ് PJ തോമസ് എന്നിവരും പങ്കെടുത്തു.
96 ശതമാനം കേഴ്വി നഷ്ടപ്പെട്ട കേസ്സിൽ പോലീസ് മൊഴി മാറ്റി രേഖപ്പെടുത്തിയത് സംശയാസ്പദമാണെന്നും





