തൊടുപുഴ :ഗൗരീശങ്കരം ട്രസ്റ്റിന്റെ 2022 ലെ സാഹിത്യപുരസ്ക്കാരത്തിന് വി. കെ. ദീപയുടെ വുമൺ ഈറ്റേഴ്സ്’ എന്ന കഥാ സമാഹാരം അർഹമായി. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്ക്കാരംഎന്ന് ട്രസ്റ്റ് ചെയർമാൻ സുകുമാർ അരിക്കുഴ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .
ഡോ. ദിവ്യ എസ്. കേശവൻ, . സുരേഷ് കുറുമുള്ളൂർ, . സഹീറ എം. എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണ്ണയിച്ചത്. മൂല്യങ്ങൾ മി ക്കതും അപമാനിക്കപ്പെടുന്ന ഈ കാലത്ത് അവാർഡുകൾ നിർണ്ണയിക്കുന്നതിലും അതുവാങ്ങുന്നതിലും യോഗ്യതയും അർഹതയും അവഗണിക്കപ്പെടുന്നു.
മലപ്പുറം ജില്ലയിൽ മഞ്ചേരിയിൽ അദ്ധ്യാപികയാണ് കഥാകാരി, വിവിധ ആനുകാലികങ്ങളിൽ കഥകൾ, യാത്രാവിവരണം, ബാലസാഹിത്യം എഴുതുന്നു. കേരളകലാകേന്ദ്രം കമല സുരയ്യ അവാർഡ്, പ്രവാസി ശബ്ദം അഖിലേന്ത്യാപുര സ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മാർച്ച് 12 നു എറണാകുളത്ത് ചേരുന്ന യോഗത്തിൽ ഇൻഡ്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് സംസ്ഥാന ചെയർമാൻ ജസ്റ്റീസ് കെ. സുകുമാരൻ പുരസ്കാരംസമ്മാനിക്കും .
കളരിയാശാനായിരുന്ന തന്റെ പിതാവ് ശങ്കരന്റേയും മാതാവ് ഗൗരിയുടേയും സ്മരണാർത്ഥം ആരംഭിച്ച ഗൗരീശങ്കരം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അവരുടെ പുത്രൻ സുകുമാർ അരിക്കുഴ ഏർപ്പെടുത്തിയ പുരസ്ക്കാരമാണിത്.