തൊടുപുഴ :ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ വാർഷിക സെമിനാറും വായന മത്സര വിജയികൾക്ക് സമ്മാന ദാനവും മാർച്ച് പതിനൊന്നിന് തൊടുപുഴയിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .മുനിസിപ്പൽ ടൌൺ ഹാളിൽ ചേരുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്യും .രാവിലെ പത്തിന് ചേരുന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ആർ .തിലകൻ അധ്യക്ഷത വഹിക്കും .മാധ്യമ പ്രവർത്തകൻ ഡോ .അരുൺകുമാർ സെമിനാറിൽ വിഷയം അവതരിപ്പിക്കും .മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് വായന മത്സര വിജയികൾക്ക് സമ്മാന ദാനം നിർവഹിക്കും .വിവിധ നേതാക്കൾ പ്രസംഗിക്കും .
വാർത്ത സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ഇ .ജി .സത്യൻ ,ജില്ലാ വൈസ് പ്രസിഡന്റ് കെ .ആർ .രമണൻ ,ജില്ലാ എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗം ടി .ആർ .സോമൻ ,താലൂക്ക് സെക്രട്ടറി പി .കെ .സുകുമാരൻ എന്നിവർ പങ്കെടുത്തു