Timely news thodupuzha

കേരളത്തിൽ എയിംസ് വൈകുന്നതിന്റെ കാരണമെന്തെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിൽ എയിംസ് ആരംഭിക്കാൻ എന്തുകൊണ്ടാണ് ഇത്രയും വൈകുന്നതെന്ന ചോദ്യവുമായി ഹൈക്കോടതി. എയിംസ് അനുവദിക്കുന്നതിലെ മാനദണ്ഡം അറിയിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം നൽകി.കേരളത്തിൽ എയിംസ് വേമെന്ന ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി നിർദേശം. കേരളത്തിൽ എയിംസിൻറെ ആവശ്യകതയുണ്ടെന്നും ജനസാന്ദ്രത കൂടിയ സ്ഥലമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേരളത്തിൽ എയിംസ് എന്തുകൊണ്ടു വൈകുന്നുവെന്ന ചോദ്യത്തിനും മറുപടിയായി 22 പുതിയ എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമായെന്നും നാലെണ്ണം നിർമാണ ഘട്ടത്തിലാണെന്നും കേന്ദ്രം മറുപടി നൽകി. പുതിയതായി അനുവദിച്ച എയിംസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കേന്ദ്രം വിശദീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *