Timely news thodupuzha

logo

മലപ്പുറത്ത് ചായ ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

നിലമ്പൂർ: മലപ്പുറത്ത് അമ്മായിയമ്മയുടെ വെട്ടേറ്റ് മരുമകൾ കൊല്ലപ്പെട്ടു. കരുളായി സ്വദേശിനി രജിലയാണ് മരിച്ചത്. പ്രതിയായ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ചായ ചോദിച്ചിട്ട് നൽകാത്തതാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. തിങ്കളാഴ്ച പുലർച്ചയോടെയാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. കുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരം അറിയുന്നത്. ആക്രമണത്തിനു പിന്നാലെ തന്നെ സംഭവസ്ഥലത്തു വച്ച് രജില മരിച്ചു. കുട്ടികളുടെ കൺമുന്നിൽ വച്ചായിരുന്നു ആക്രമണം. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് സംഭവസ്ഥലത്തെത്തി വിശദമായ അന്വേഷണം തുടങ്ങി.

Leave a Comment

Your email address will not be published. Required fields are marked *