Timely news thodupuzha

വേനലവധിക്ക് ജ്യൂസ് കടയിൽ ജോലിക്ക് കയറിയ പതിനഞ്ച് വയസ്സുകാരൻ മലപ്പുറത്ത് ഷോക്കേറ്റ് മരിച്ചു

മലപ്പുറം: ഷോക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. അരീക്കോട് സ്വദേശി പി.കെ മുഹമ്മദ് ഷാമിലാണ്(15) മരിച്ചത്. സ്‌കൂൾ അവധി ദിനമായതിനാൽ കാവനൂർ അത്താണിക്കലിലെ കരിമ്പ് ജ്യൂസ് കടയിൽ സഹായിയായി എത്തിയതായിരുന്നു ഷാമിൽ. ഇവിടെ വച്ചാണ് ഷോക്കേറ്റത്. ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഷോക്കേറ്റ ഉടനെ കുട്ടിയെ കാവനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം തവരാപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വ്യാഴാഴ്ച ഖബറടക്കും.

Leave a Comment

Your email address will not be published. Required fields are marked *