Timely news thodupuzha

വിമാനത്താവളത്തിലെ ലാൻഡിങ്ങ് – പാർക്കിങ്ങ് ഫീസ് കുറച്ചു

ന്യൂഡൽഹി: ഇന്ത്യയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും ആഭ്യന്തര വിമാനങ്ങളുടെ ലാൻഡിങ്ങ്, പാർക്കിങ്ങ് ചാർജുകളിൽ 25 ശതമാനം കുറവ് വരുത്തി എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി. ഇറാൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ എയർലൈൻ സർവീസുകൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനാണ് ഈ നീക്കം. ലാൻഡിങ്ങ് പാർക്കിങ്ങ് ചാർജുകൾ കുറയ്ക്കണമെന്ന് കേന്ദ്രസർക്കാർ വിമാനത്താവളങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മൂന്ന് മാസത്തേക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. ഈ ഇളവ് എയർലൈൻ കമ്പനികളുടെ ചിലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയർലൈൻ കമ്പനികൾക്ക് പ്രധാനമായും ചെലവ് വരുന്നത് ലാൻഡിങ്, പാർക്കിങ് ഫീസുകൾക്കാണ്. എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള എല്ലാവിമാനത്താവളങ്ങളിലും ഈ ഇളവ് ബാധമാകും.

Leave a Comment

Your email address will not be published. Required fields are marked *