തൊടുപുഴ: പുരാതന തീർഥാടന കേന്ദ്രമായ ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മലേക്കുരിശ് പള്ളിയിൽ പുതുഞായർ തിരുനാൾ 10 മുതൽ 19വരെ ആഘോഷിക്കുമെന്ന് ആർച്ച് പ്രീസ്റ്റ് ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
10നു വൈകുന്നേരം 4.30ന് അമ്പ് പ്രദക്ഷിണം, 5.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുർബാന, സന്ദേശം-ഫാ.ഡോ. സ്റ്റാൻലി പുൽപ്രയിൽ, ഏഴിന് പ്രദക്ഷിണം. 11ന് രാവിലെ ഏഴിന് വിശുദ്ധ കുർബന, 8.30ന് വിശുദ്ധ കുർബാന, സന്ദേശം-ഫാ. ജോസ് കല്ലുപിലാങ്കൽ, 10ന് വിശുദ്ധ കുർബാന, സന്ദേശം -ഫാ. പോൾസൺ മാറാട്ടിൽ. വൈകുന്നേരം നാലിന് അമ്പ് പ്രദക്ഷിണം, 5.30ന് വിശുദ്ധ കുർബാന, സന്ദേശം-ഫാ. മാത്യു തറപ്പിൽ, ഏഴിന് പ്രദക്ഷിണം. പുതുഞായർ ദിനമായ 12നു രാവിലെ അഞ്ചിന് വിശുദ്ധ കുർബാന, 6.30ന് വിശുദ്ധ കുർബാന, സന്ദേശം-ഫാ. ജോർജ് തുറയ്ക്കൽ, 7.45ന് വിശുദ്ധ കുർബാന, സന്ദേശം-ഫാ. പോൾ കളത്തൂർ, ഒമ്പതിന് വിശുദ്ധ കുർബാന, സന്ദേശം-ഫാ. തോമസ് കല്ലറയ്ക്കൽ, 10.30ന് പൊന്തിഫിക്കൽ കുർബാന-മാർ ജോർജ് ഞറളക്കാട്ട്, ഫാ.ജോസ് കണ്ടത്തിൽ, ഫാ. ജോസഫ് കണ്ണാത്തുകുഴിഎന്നിവർ സഹകാർമികരാകും. 12.30ന് പ്രദക്ഷിണം, ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധ കുർബാന, സന്ദേശം-ഫാ. ജോർജ് മാതേക്കൽ, അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം-ഫാ. ജോസഫ് മഠത്തിൽ, ഏഴിന് വിശുദ്ധ കുർബാന, സന്ദേശം-ഫാ കുര്യൻ കുരീക്കാട്ടിൽ. 13മുതൽ 17 വരെ തിയതികളിൽ രാവിലെ 7.30ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് അമ്പ് പ്രദക്ഷിണം, 5.30ന് വിശുദ്ധ കുർബാന, സന്ദേശം. തിരുക്കർമങ്ങൾക്ക് ഫാ.ജോസഫ് പീച്ചാട്ട്, ഫാ.ജേക്കബ് തലാപ്പിള്ളിൽ, ഫാ.ജോസഫ് ചാരനാൽ, ഫാ.ജോർജ് കരോട്ട് നെടുങ്ങാട്ട്, ഫാ.വർഗീസ് പാറമേൽ എന്നിവർ കാർമികത്വം വഹിക്കും. 18ന് രാവിലെ ഏഴിനും, 8.30നും, 10നും വിശുദ്ധ കുർബാന, സന്ദേശം.ഫാ. റെജി ചെമ്പോത്തിങ്കര, ഫാ. ജോസഫ് കുഞ്ചിറക്കാട്ട്, ഫാ. പോൾ വാലംപാറക്കൽ എന്നിവർ കാർമികത്വം വഹിക്കും. വൈകുന്നേരം നാലിന് അമ്പ് പ്രദക്ഷിണം, 5.30ന് വിശുദ്ധ കുർബാന, സന്ദേശം-ഫാ. ജോസഫ് താന്നിക്കൽ, ജപമാല റാലി. എട്ടാമിടമായ 19ന് രാവിലെ അഞ്ചിനും, 6.30നും, 7.45നും, ഒമ്പതിനും വിശുദ്ധ കുർബാന, സന്ദേശം. ഫാ. മാത്യു എം. മുണ്ടക്കൽ, ഫാ. ഇമ്മാനുവേൽ വെള്ളാംകുന്നേൽ, ഫാ. മാത്യു രാമനാട്ട് എന്നിവർ കാർമികത്വം വഹിക്കും. 10.30ന് പൊന്തിഫിക്കൽ കുർബാന-മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, 12.30ന് പ്രദക്ഷിണം.
വൈകുന്നേരം മൂന്നിന് വിശുദ്ധ കുർബാന, സന്ദേശം-ഫാ. ജോസഫ് കൊച്ചുപുത്തൻപുരയിൽ, അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം-ഫാ. ജോർജ് പീച്ചാനിക്കുന്നേൽ. തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കൈക്കാരൻ ജോർജുകുട്ടി മാതേയ്ക്കൽ, ജനറൽ കൺവീനർമാരായ ഐപ്പച്ചൻ തടിക്കാട്ട്, ഷിന്റോ മാതേയ്ക്കൽ, പബ്ലിസിറ്റി കൺവീനർ ജോർജുകുട്ടി അറയ്ക്കൽ എന്നിവരും പങ്കെടുത്തു.






