Timely news thodupuzha

ജീവനക്കാരൻ്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച എച്ച്.ആർ.ഡി.എസ് ചെയർമാൻ അജി കൃഷ്ണനെതിരേ പോക്സോ കേസ്

ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണൻ കസ്റ്റഡിയിൽ. പോക്സോ പരാതിയിലാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആർഡിഎസിലെ ജീവനക്കാരനാണ് പരാതി നൽകിയത്. പരാതി വ്യാജമാണെന്നും സ്ഥാപനത്തിനുള്ളിലെ തർക്കമാണ് പരാതിക്ക് പിന്നിലെന്നുമാണ് എച്ച്ആർഡിഎസിൻറെ വിശദീകരണം. 11 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിക്കെതിരേ 2024 ൽ അതിക്രമം നടന്നതെന്നാണ് പരാതി. പെൺകുട്ടിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. പരാതിയിൽ വിശദമായ അന്വേഷണം നടത്തിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് എച്ച്ആർഡിഎസിൻറെ ന്യായം.

Leave a Comment

Your email address will not be published. Required fields are marked *