ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതിനിടെ അമെരിക്കയുമായി സമാധാന ചർച്ചകൾ നടത്തുന്നതിനായി ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ഇസ്ലാമാബാദിലെത്തിയത്. മിനാബ് കൂട്ടക്കൊലയിൽ ഇരകളുടെ രക്തം പുരണ്ട സ്കൂൾ ബാഗുകളും വെള്ളപ്പൂക്കളും ചിത്രങ്ങളുമായാണ് ഇറാൻ പ്രതിനിധികൾ പാക്കിസ്ഥാനിലെത്തിയത്. മിനാബ് കൂട്ടക്കൊലയിൽ ജീവൻ നഷ്ടമായ കുട്ടികളുടെ ചിത്രങ്ങൾ വിമാനത്തിൻറെ മുൻനിരയിൽ വച്ചാണ് സംഘം പാക്കിസ്ഥാനിലെത്തിയത്. ഈ വിമാനയാത്രയിൽ ഇവരാണെൻറെ സഹയാത്രികർ തൻറെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവെച്ച് കൊണ്ട് ഗാലിബാഫ് കുറിച്ചു. ഈ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തു. യുഎസ്-ഇസ്രയേൽ സമാധാനചർച്ചയ്ക്ക് പോകുന്ന ഈ യാത്രയ്ക്ക് മിനാബ് എന്നാണ് ഇറാൻ പേര് നൽകിയിരിക്കുന്നത്.
സമാധാനചർച്ചയ്ക്കായി ഇറാൻ സംഘം പാക്കിസ്ഥാനിൽ





