ചെന്നൈ: തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തകൃതിയായി നടക്കുകയാണ്. പ്രചാരണത്തിനായി 10 ദിവസങ്ങൾ കൂടി മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടെ വിജയ് തൻറെ പ്രചാരണ പരിപാടികൾ റദ്ദാക്കിയിരിക്കുകയാണ്. വാഹന പര്യടന ജാഥയിൽ അപകടങ്ങൾ പതിവായതോടെയാണ് പരിപാടി റദ്ദാക്കിയത്. ശനിയാഴ്ച കടലൂരിലാണ് വിജയ്‌യുടെ വാഹന പര്യാടന ജാഥ തീരുമാനിച്ചിരുന്നത്. വെള്ളിയാഴ്ച വാഹന പ്രചാരണത്തിനിടെ ഒപ്പമുണ്ടായിരുന്ന ആൾക്ക് ബൈക്ക് അപകടത്തിൽ പെട്ട് പരുക്കേറ്റിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ തുടർക്കഥയായതോടെയാണ് ടിവികെയുടെ നടപടി. ഈ മാസം 23നാണ് തമിഴ്നാട്ടിലെ 234 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 21 വരെയാണ് പ്രചാരണം. വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, കനിമൊഴി എന്നിവരാണ് ഡിഎംകെയുടെ പ്രചാരണം നയിക്കുന്നത്.
വാഹന പര്യടനം റദ്ദാക്കി വിജയ്






