ഓസ്ട്രേലിയയെ ബംഗ്ലാദേശ് 198 റൺസിന് ഔൾഔട്ടാക്കി
ഡാർവിൻ: കംഗാരുപ്പടയെ അവരുടെ നാട്ടിൽ തകർത്തെറിഞ്ഞ് ബംഗാൾ കടുവകൾ. ഡാർവിനിൽ ആരംഭിച്ച ആദ‍്യ ടെസ്റ്റ് മത്സരത്തിലെ ആദ‍്യ ദിനത്തിൽ തന്നെ ഓസ്ട്രേലിയയെ ബംഗ്ലാദേശ് 198 റൺസിന് ഔൾഔട്ടാക്കി. ആറ് വിക്കറ്റ് വീഴ്ത്തിയ ഹസൻ മഹ്മൂദാണ് ഓസീസിനെ തകർത്തത്. ഹസനു പുറമെ എബാദോത് ഹൊസൈനും ടാസ്കിൻ അഹ്മദും രണ്ടു വിക്കറ്റ് വീഴ്ത്തി. 23 വർഷത്തിനിടെ ആദ‍്യമായി ഓസീസ് മണ്ണിൽ ടെസ്റ്റ് കളിക്കാനെത്തിയ ബംഗ്ലാദേശ് തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ടീ ബ്രേക്കിന് പിരിയുമ്പോൾ …

















































