Timely news thodupuzha

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ അഞ്ച് സീറ്റുകളും യു.ഡി.എഫ് നേടും; സി.പി മാത്യു

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ അഞ്ച് സീറ്റുകളും യു.ഡി.എഫ് നേടുമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു. സംസ്ഥാന സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം വോട്ടായി മാറും. ഇടുക്കി മണ്ഡലത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർ പരാജയപ്പെടും. സി.പി.എമ്മിൽ നിന്നുൾപ്പെടെ വലിയ വോട്ട് ചോർച്ചയുണ്ടായിട്ടുണ്ട്.

എസ്.ഐ.ആർ മൂലം വോട്ടർമാരുടെ എണ്ണത്തിൽ വന്ന കുറവ് എൽ.ഡി.എഫിനെയാണ് പ്രതികൂലമായി ബാധിക്കുക. എല്ലായിടത്തും മികച്ച ഭൂരിപക്ഷം നേടുമെന്നാണ് നിയോജക മണ്ഡലങ്ങളിലെ അവലോകന യോഗങ്ങളുടെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *