Timely news thodupuzha

അവക്കാഡോ ഫെസ്റ്റിൽ വൻ തിരക്ക്

തൊടുപുഴ: തൊടുപുഴയിൽ ആദ്യമായി നടക്കുന്ന അവക്കാഡോ ഫെസ്റ്റിൽ വൻ തിരക്ക്. തൊടുപുഴ തേനംകുന്ന് ബൈ പാസ്സിൽ പ്രവർത്തിക്കുന്ന മലബാർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പിനിയിൽ ആണ് ഫെസ്റ്റ് നടക്കുന്നത്. അവക്കാഡോ ലോകത്തെ ഏറ്റവും ഗുണമെൻമയുള്ള പഴം ആണ് എന്ന്‌ മനസിലാക്കി സ്ഥിരമായി അവക്കാഡോ സലാഡ് ആയും, സ്മൂത്തിയായും, സാൻഡ്‌വിച്ചിലും മറ്റും ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതായി ഫ്രൂട്ട്സ് വാലി ചെയർമാൻ അഡ്വ. ബിജു പറയന്നിലം പറഞ്ഞു.

ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അവക്കാഡോ ശേഖരിക്കുന്നുണ്ട്. അവക്കാഡോയുടെ പ്രചാരണത്തിനായി 100 രൂപയ്ക്കു കർഷകരിൽ നിന്ന് ശേഖരിക്കുന്ന അവക്കാഡോ 139 രൂപ മുതൽ വിൽക്കുന്നു.

അവക്കാഡോ കഴിച്ചതിനു ശേഷം വിത്തു തിരികെ നൽകുന്നവർക്ക് വിത്തൊന്നിനു 5 രൂപ വീതം നൽകും. അവക്കാഡോ ഷെയ്ക്ക്, ജ്യൂസ്‌ തുടങ്ങിയവ ഫെസ്റ്റിൽ ലഭ്യം ആണ്. നാട്ടിൽ കയ്ക്കുന്ന അവക്കാഡോ തൈകൾ ബുക്ക് ചെയ്യുവാനും ഫെസ്റ്റിൽ സാധിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇടുക്കിയിലെ അവക്കാഡോ ഫാർമേഴ്‌സ് ക്ലബ്‌ ഫെസ്റ്റിന് നേതൃത്വം നൽകുന്നു.

Leave a Comment

Your email address will not be published. Required fields are marked *