കോഴിക്കോട്: വടകരയിൽ സിപിഎമ്മും മുസ്‌ലിം ലീഗ് പ്രവർത്തകരും തമ്മിൽ സംഘർഷം. നാല് പേർക്ക് സംഭവത്തിൽ പരുക്കേറ്റിട്ടുണ്ട്. മൂന്ന് ലീഗ് പ്രവർത്തകരും ഒരു സിപിഎം പ്രവർത്തകനും ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷ സാധ‍്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്തുണ്ടായ സംഘർഷത്തിൻറെ തുടർച്ചയാണിതെന്നാണ് വിവരം.
വടകരയിൽ സി.പി.എം – ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി നാല് പേർക്ക് ഗുരുതര പരുക്കേറ്റു






