Timely news thodupuzha

അവക്കാഡോ സ്ഥിരം ഭക്ഷണത്തിന്റെ ഭാഗമാക്കണം: പി.ജെ ജോസഫ്

തൊടുപുഴ: ഹെൽത്ത് ഫ്രൂട്ടായ അവക്കാഡോ നമ്മുടെ സ്ഥിരം ഭക്ഷണത്തിന്റെ ഭാഗമാക്കി ആരോഗ്യം സംരക്ഷിക്കണമെന്ന് പി ജെ ജോസഫ് എം എൽ എ. തൊടുപുഴ തെനംകുന്നിൽ പ്രവർത്തിക്കുന്ന മലബാർ ഫുഡ്‌സിൽ നടക്കുന്ന അവക്കാഡോ ഫെസ്റ്റ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവക്കാഡോയിൽ മെക്സികൻ ഹാസ് ഇനം ഇടുക്കിയുടെ 3000 അടി ഉയരങ്ങളിൽ കൃഷി ചെയ്താൽ വലിയ ആദായം കർഷകർക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് എല്ലായിടത്തും സ്വീകാര്യത ഉള്ള അവക്കാഡോയുടെ പ്രചാരണം ആദ്യമായി ആണ് ഇടുക്കി ജില്ലയിൽ ഈ അവക്കാഡോ ഫെസ്റ്റിലൂടെ നടക്കുന്നത് എന്ന്‌ ഡീൻ കുര്യാക്കോസ് എം പി. പറഞ്ഞു. വലിയ വിപണന സാധ്യത ഉള്ള അവക്കാഡോ, മാങ്കോസ്റ്റീൻ ,പാഷൻ ഫ്രൂട്ട്, റംബുട്ടാൻ തുടങ്ങിയ കൃഷിയെ പ്രോത്സാഹിപ്പിക്കവൻ എല്ലാ സഹായവും ഉണ്ടാകും എന്നും എം പി പറഞ്ഞു.

അവക്കാഡോ പഴങ്ങളും, അവക്കാഡോ ജ്യൂസ്‌ ഉൾപ്പെടെ എല്ലാ അവക്കാഡോ വിഭവങ്ങളും ഫെസ്റ്റിൽ എല്ലാ ദിവസവും ഉണ്ടാകുമെന്ന് ഫ്രൂട്ട്സ് വാലി ചെയർമാൻ അഡ്വ ബിജു പറയന്നിലം പറഞ്ഞു. ഇടുക്കിയിലെ അവക്കാഡോ കർഷകരുടെ കൂട്ടായ്മ വിപുലപെടുത്തി അവക്കാഡോയുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുവാൻ അവക്കാഡോ ഫാർമേഴ്‌സ് ക്ലബ്‌ ശ്രമിക്കുമെന്നും ബിജു പറയന്നിലം പറഞ്ഞു. ഡോ. ജോസകുട്ടി ഒഴുകയിൽ, തോമസ് പീടികയിൽ, ജോസ് മുഴുത്തെറ്റ് ,ബിനു മണ്ണൂർ, ചിന്തു ജോസ് തുടങ്ങി നിരവധി അവക്കാഡോ ക്ലബ്‌ ഭാരവാഹികൾ ഫെസ്റ്റിന് നേതൃത്വം നൽകുന്നു.

Leave a Comment

Your email address will not be published. Required fields are marked *