Timely news thodupuzha

പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി സി.പി.ഐ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സിപിഐ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ മോദിക്കെതിരേ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്നാണ് ആവശ‍്യം. പി. സന്തോഷ് കുമാർ എംപി, അനിൽ അക്കര, എംഎ. ബേബി എന്നിവർ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നുവെങ്കിലും തുടർനടപടിയുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ സിപിഐ കോടതിയെ സമീപിക്കുമെന്ന് വ‍്യക്തമാക്കിയിരിക്കുന്നത്.

ദൂരദർശനിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം പൂർണമായും രാഷ്ട്രീയപരമാണെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ‍്യാപിച്ചിരിക്കുന്നതിനാൽ പ്രതിപക്ഷത്തെ ലക്ഷ‍്യം വച്ചുള്ള ഇത്തരം പ്രസംഗങ്ങൾ വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും ഇവർ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *