Timely news thodupuzha

തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുൻപേ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ. മലപ്പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ്ബോർഡിൽ നിയുക്ത കേരള മുഖ‍്യമന്ത്രി വി.ഡി. സതീശന് അഭിവാദ‍്യങ്ങൾ എന്നാണ് എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഫ്ലക്സ് ബോർഡ് പ്രത‍്യക്ഷപ്പെട്ടത്. കോൺഗ്രസിലെ മുഖ‍്യമന്ത്രി ചർച്ച സജീവമായി തുടരുന്ന സാഹചര‍്യത്തിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പി.വി അൻവറിനെ പിന്തുണച്ച് കൊണ്ടുള്ള ഫ്ലക്സ് ബോർഡുകളും ഉയർന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *