Timely news thodupuzha

നിയമപരിപാലനത്തിൽ വീഴ്ച്ച വരുത്തിയ അഞ്ച് പശ്ചിമ ബംഗാൾ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

ന‍്യൂഡൽഹി: തെരഞ്ഞെടുപ്പിൽ നിയമപരിപാലനം നടത്തുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാളിൽ അഞ്ച് പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിച്ചു. അഡീഷണൽ എസ്പി സന്ദീപ് ഗാരെ, എസ്ഡിപിഒ സഞ്ജയ് മൊണ്ഡാൽ, മൗസം ചക്രബർത്തി, അജയ് ബാഗ്, സുബേച്ച ബാഗ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കീഴുദ്ദ‍്യോഗസ്ഥർ വരുത്തിയ വീഴ്ചയിൽ എസ്പി ഇഷാനി പാലിന് തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസും അ‍യച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *