Timely news thodupuzha

മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ 29ന് യെല്ലോ അലർ‌ട്ട്

തിരുവനന്തപുരം: സംസ്ഥാന ചൂട് തുടരുന്നതിനിടെ ആശ്വാസമായി മഴ എത്തുന്നു. ഈ മാസം 29ന്(ബുധനാഴ്ച്ച) സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാലു ജില്ലകളിലാണ് യെല്ലോ അലർ‌ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് യെലോ അലർട്ട്. ഇത്തവണ ശക്തമായ വേനൽ മഴ ലഭിക്കുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. വരും ദിവസങ്ങളിൽ പലയിടങ്ങളിലും മെച്ചപ്പെട്ട വേനൽ മഴയ്ക്കുള്ള സാധ്യത‍യാണ് മുന്നോട്ട് വ‍യ്ക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *