Timely news thodupuzha

വൈദ്യുതി തടസ്സം; കെ.എസ്.ഇ.ബി ഓഫീസിൽ തലയിണയും പായും വിരിച്ച് കിടന്ന് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

തൊടുപുഴ: ഇടയ്ക്കിടെ വൈദ്യുതി തടസ്സപ്പെടുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി തൊടുപുഴ സെക്ഷൻ ഓഫീസിലേക്ക് എത്തി തലയിണയും പായും വിരിച്ച് കിടന്ന് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം. യൂത്ത് കോൺഗ്രസ്‌ തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിലാൽ സമദിന്റെ നേതൃതത്തിലായിരുന്നു പ്രതിഷേധ സമരം നടത്തിയത്.

കനത്ത ചൂട് അസഹനീയമാവുമ്പോൾ രാത്രി കാലങ്ങളിൽ നിരന്തരമായുള്ള കറണ്ട് കെട്ട് കാരണത്താൽ ജനങ്ങൾക്ക് ഉറങ്ങാൻ കഴിയുന്നില്ലന്നും ലോഡ് ഷെഡ്‌ഡിങ് ഇല്ലാത്ത പത്ത് വർഷങ്ങൾ എന്ന് പറഞ്ഞ് കോടികൾ മുടക്കി പരസ്യം വെച്ച് ജനത്തെ കബളിപിക്കുന്ന പിണറായി സർക്കാർ ഇപ്പൊൾ സോളാർ സിമ്പനികളെ സഹായിക്കാനാണ് കറണ്ട് കട്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റുമാരായ റഹ്‌മാൻ ഷാജി, ജോസിൻ തോമസ്,നിയോജക മണ്ഡലം സെക്രട്ടറി അജിന്റോ ആന്റപ്പൻ, അൽത്താഫ് സുധീർ,എന്നിവർ സമരത്തിന് നേതൃത്തം നൽകി.

Leave a Comment

Your email address will not be published. Required fields are marked *