Timely news thodupuzha

തമിഴ്നാട്ടിൽ മദ്യശാലകൾ പൂട്ടുന്നു; 717 വിൽപ്പന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്‌

ചെന്നൈ: അധികാരമേറ്റതിന് പിന്നാലെ തമിഴ്നാട്ടിൽ സമഗ്ര മാറ്റത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ്. തമിഴ്നാട് സർക്കാരിൻറെ കീഴിലുള്ള മദ്യവിൽപ്പന സംവിധാനമായ ടാസ്മാകിൻറെ 717 ഔട്ട്‍ലെറ്റുകൾ പൂട്ടാൻ ഉത്തരവിറങ്ങി. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തെ വിൽപ്പന ശാലകളാണ് അടയ്ക്കുക.

500 മീറ്റർ ദൂരപരിധി ലംഘിക്കുന്ന കടകൾക്കാണ് പൂട്ട് വീഴുന്നത്. നിശ്ചിത പരിധിക്കുള്ളിലെ 4,765 കടകളിൽ നടത്തിയ സമഗ്ര പരിശോധനയ്ക്ക് ശേഷമാണ് നടപടി. ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 വിൽപ്പനശാലകളും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 വിൽപ്പനശാലകളും, ബസ് സ്റ്റേഷനുകൾക്ക് സമീപമുള്ള 255 വിൽപ്പനശാലകളും അടയ്ക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *