Timely news thodupuzha

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും വിലപിടിപ്പുള്ളതൊന്നും നഷ്‌ടമായിട്ടില്ലെന്ന് ഭരണസമിതി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ച പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്രഭരണസമിതി. നേരിട്ട് പരിശോധന നടത്തിയെന്നും വിലപിടിപ്പുള്ള ഒന്നും മോഷണം പോയിട്ടില്ലെന്നും ക്ഷേത്രസമിതി അറിയിച്ചു. പൊലീസ് റിപ്പോർട്ടിനെതിരേ ഭരണസമിതി സർക്കാരിന് കത്ത് നൽകും. പൊലീസ് റിപ്പോർട്ടിനെക്കുറിച്ച് ക്ഷേത്ര ഭരണ സമിതിയോട് മന്ത്രി കെ.മുരളീധരൻ വിശദീകരണം തേടിയിരുന്നു. ഇൻറലിജൻസ് എഡിജിപി പി. വിജയൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി രവദ ചന്ദ്രശേഖർ ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് കത്തു നൽകുകയായിരുന്നു. പിന്നാലെയാണ് ഈ റിപ്പോർട്ടിൽ വാസ്തവമില്ലെന്ന് വ്യക്തമാക്കി ക്ഷേത്രം ഭരണ സമിതി വാർത്താ കുറിപ്പ് ഇറക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *