Timely news thodupuzha

പുനെയിലെ വിഷമദ്യ ദുരന്തത്തിൽ 16 പേർ മരിച്ചു; നിരവധി ആളുകൾക്ക് കാഴ്ചയും നഷ്ടപ്പെട്ടു

പുനെ: മഹാരാഷ്ട്രയിലെ പുനെയിൽ വിഷമദ്യം കഴിച്ച് 16 പേർ മരിച്ചു. പിംച്രി ചിഞ്ചുവാട്ട് മേഖലയിലാണ് ദുരന്തമുണ്ടായത്. വ്യാജ മദ്യം കഴിച്ച നിരവധി പേർക്ക് കാഴ്ചയും നഷ്ടപ്പെട്ടിടുകയും ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. വ്യാജമദ്യം നിർമിച്ച യോഗേഷ് വാങ്കടെ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്ന് മെത്തനോൾ ചേർത്ത ഏകദേശം 200 ലിറ്ററിലധികം വ്യാജമദ്യവും പൊലീസ് പിടിച്ചെടുത്തുയ യോഗേഷ് മുൻപും സമാനമായ രീതിയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസുകളിൽ പ്രതികളാണ്. സംഭവത്തെക്കുറിച്ച് മഹാരാഷ്ട്ര പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *