കണ്ണൂർ: യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ ജൂൺ ഒന്നു വരെ നിർത്തി വയ്ക്കാൻ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ്. ജൂൺ ഒന്നിന് ഹർജിയിൽ കോടതി വിധി പറയും. അതേസമയം, കേസിലെ പ്രതികൾക്ക് കഴിഞ്ഞ ദിവസം ജാമ‍്യം നൽകിയിരുന്നു. ഷുഹൈബിനെ എടയന്നൂർ തെരൂരിൽ വച്ച് കാറിലെത്തിയ നാലംഗ സംഘം വെട്ടുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഷുഹൈബ് മരിച്ചത്.
ഷുഹൈബ് വധക്കേസിൽ വിചാരണ ജൂൺ ഒന്ന് വരെ നിർത്തി വയ്ക്കാൻ കോടതി ഉത്തരവ്






