Timely news thodupuzha

പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളായ നാല് പേരുടെ പരോൾ താത്കാലികമായി തടഞ്ഞു

കണ്ണൂർ: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിൽ പ്രതികളായ നാലു പേരുടെ പരോൾ താത്കാലികമായി തടഞ്ഞു. ആഭ‍്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും തുടർനടപടി. പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ചട്ടങ്ങൾ ലംഘിച്ച് എല്ലാ പ്രതികൾക്കും പരോൾ നൽകിയെന്നതായിരുന്നു പ്രധാന പരാതി. ഇതിന് പിന്നാലെ ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോർട്ട് ആവശ‍്യപ്പെടുകയായിരുന്നു. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടു മുൻപായിരുന്നു പ്രതികൾക്ക് പരോൾ അനുവദിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *