ചെറുതോണി: കിണറ്റിൽ വീണ പശുവിനെ ഇടുക്കിയിൽ നിന്നു ഫയർഫോഴ്‌സെത്തി രക്ഷപെടുത്തി. വെള്ളിയാഴ്ച ഉച്ചക്കാണു പെരുങ്കാല കുറ്റിയാനിക്കൽ ജയപ്രകാശിൻ്റെ പശു അയൽവാസിയായ കാഞ്ഞിരന്താനം മോറീസിൻ്റെ കിണറ്റിൽ വീണത്. പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വൈകിട്ട് ആറരക്കാണു പശു കിണറ്റിൽ വീണു കിടക്കുന്നതുകണ്ടത്. ഉടൻതന്നെ ഫയർ ഫോഴ്‌സെത്തി ഇരുപതടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്നും പുറത്തെത്തിച്ചു. ആൾത്താമസമില്ലാത്ത പുരയിടത്തിൽ ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു.
കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്‌സ് രക്ഷപെടുത്തി






