Timely news thodupuzha

മുല്ലപെരിയാറിൽ നിന്നും കൂടുതൽ വെള്ളം ആവശ്യപ്പെട്ട് റ്റി.വി.കെ

ഇടുക്കി: മുല്ലപെരിയാറിൽ നിന്നും കൂടുതൽ വെള്ളം ആവശ്യപെട്ട് റ്റി.വി.കെ. അണകെട്ടിൽ ജല നിരപ്പ് ഉയരുമ്പോൾ ഇടുക്കിയിലേയ്ക്ക് ഒഴുക്കുന്ന വെള്ളം തമിഴ് നാടിന് നൽകണം. തമിഴ്നാട് കമ്പം എം.എൽ.എ ജഗനാഥ് മിശ്രയാണ് ആവശ്യം ഉന്നയിച്ചത്. നിലവിലെ സംഭരണ ശേഷി വർദ്ധിപ്പിയ്ക്കേണ്ടതില്ല. നിലവിലെ സാഹചര്യത്തിൽ, ഡാം നിറയുമ്പോൾ അധികമായി വരുന്ന വെള്ളം ഇടുക്കിയിലേയ്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. ഇത് തമിഴ് നാട്ടിലേയ്ക്ക് ഒഴുക്കണം. മുല്ലപെരിയാർ വിഷയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിയ്ക്കരുതെന്നും എം എൽ എ പറഞ്ഞു. ഇടുക്കി നെടുംകണ്ടം ആനകല്ലിൽ സന്ദർശനം നടത്തി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

Leave a Comment

Your email address will not be published. Required fields are marked *