Timely news thodupuzha

കറുപ്പിൽ നിന്നും വെള്ള കാറിലേക്ക് മാറി പിണറായി വിജയൻ

തിരുവനന്തപുരം: കാർ മാറ്റി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രിയായിരിക്കെ 2022 മുതൽ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വാഹനം കറുത്ത കാറായിരുന്നു. പ്രതിപക്ഷ നേതാവായതോടെ വെള്ള ഇന്നോവ ക്രിസ്റ്റ കാറിലേക്ക് പിണറായി മാറുകയാണ്. മുഖ്യമന്ത്രിയായിരിക്കെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന കാറാണിത്. നിലവിൽ എകെജി സെൻററിലെ കാറാണ് പിണറായി ഉപയോഗിച്ചിരുന്നത്. കാറിന് 99 എന്ന നമ്പറാണ് പിണറായി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2022ൽ അന്നത്തെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉപദേശപ്രകാരമാണ് പിണറായി കറുത്ത കാറിലേക്കു മാറിയത്. രാത്രിയിലുള്ള ആക്രമണവും മറ്റും തടയാൻ ഉപകരിക്കുമെന്നും കൂടുതൽ സുരക്ഷിതമെന്നുമായിരുന്നു വാദം. പിണറായി വിജയൻറെ സുരക്ഷാ ജീവനക്കാരുടെ കാറുകളും പിന്നീടു കറുപ്പിലേക്കു മാറ്റിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *