കൊച്ചി: നടൻ ടിനി ടോമിനെതിരേ പൊലീസിൽ പരാതി നൽകി നടി അൻസിബ ഹസൻ. താരസംഘടനയായ അമ്മിയിലെ തർക്കവുമായി ബന്ധപ്പെട്ടാണ് കൊച്ചി ഇൻഫോ പാർക്ക് പൊലീസിൽ അൻസിബ പരാതി നൽകിയിരിക്കുന്നത്. ടിനി ടോം തനിക്കെതിരേ നിരന്തരം സൈബർ അധിക്ഷേപവും വർഗീയ പരാമർശങ്ങളും നടത്തുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണ് ടിനിയുടെതെന്നും അൻസിബ പരാതിയിൽ ഉന്നയിക്കുന്നു. ടിനി ടോമിൻറെ ഡ്രൈവറെ അടക്കം താൻ മതം മാറ്റാൻ ശ്രമിച്ചുവെന്ന് വ‍്യാജ പ്രചാരണം നടത്തിയെന്നും അൻസിബയുടെ പരാതിയിൽ പരാമർശമുണ്ട്. ടിനി ടോം സാമൂഹിക വിപത്താണെന്നും നടൻറെ പ്രവൃത്തിയെ ന‍്യായീകരിക്കാൻ സാധിക്കില്ലെന്നും അൻസിബ പ്രതികരിച്ചിരുന്നു. വ‍്യക്തി വൈരാഗ‍്യം തീർക്കാൻ ജിഹാദി എന്ന് മുദ്രകുത്താൻ ശ്രമിച്ചെന്നാണ് അൻസിബ പറയുന്നത്.
ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകി അൻസിബ ഹസൻ






