തൊടുപുഴ: വി.ഡി സതീഷിനെ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു തൊടുപുഴയിൽ ഇതര സമുദായ നേതാക്കളെ അവഹേളിക്കുകയും അതുവഴി കേരളത്തിൽ വർഗീയ ദ്രുവീകരണത്തിന് ശ്രമിക്കുകയും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്തുകൊണ്ടു തൊടുപുഴയിൽ പ്രകടനം നടത്തിയ യൂത്തുലീഗിനെ നിയന്ദ്രിക്കണമെന്നു പിഡിപി ആവശ്യപ്പെട്ടു പ്രകടനം നടത്തിയവരെയും കമ്മറ്റിയേയും പിരിച്ചുവിട്ടതായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ പത്രക്കുറിപ്പ് വരികയും എന്നാൽ നടപടിക്ക് വിധേയമായി എന്ന് പറയുന്ന ഈ പ്രകടനം നടത്തിയവരുടെ നേതൃത്വത്തിൽ തന്നെ വെള്ളിയാഴ്ച തൊടുപുഴ ഉപവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ നടപടി ക്രമങ്ങൾ പാലിക്കാതെയുള്ള സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ചു കൊണ്ട്സമാധാനപരമായി സമരം നടത്തിയ ജീവനക്കാരുടെ നേരെ ആക്രോഷിക്കുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത് പൊതുസമൂഹം കണ്ടതാണ് ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ അരാജകത്വവും ചിദ്രതയും ഉണ്ടാക്കും സംഘ പരിവാറും ലീഗും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ് ഇവർ രണ്ട് കൂട്ടരും ആഗ്രഹിക്കുന്നത് കേരളത്തെ വർഗീയമായി വിഭജിക്കാനാണ് ബിജെപി യ്യും ലീഗും തമ്മിൽ ഈവിഷയത്തിൽ ധാരണ ഉണ്ടോ എന്ന് സംശയിക്കേണ്ടിയി രിക്കുന്നു ഇത്തരം ഹീനമായ സംഭവങ്ങൾ അത് ശരിവെക്കുന്നു ഇത്തരം നടപടികൾക്കെതിരെ പ്രതികരിക്കണമെന്ന് പിഡിപി സംസ്ഥാന വൈസ് ചെയർമാൻ മാഹിൻ ബാദുഷ മൗലവി പറഞ്ഞു തൊടുപുഴയിൽ പിഡിപി ഇടുക്കി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം പാർട്ടിസംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ നജീബ് കളരിക്കൽ ജില്ല പ്രസിഡണ്ട് കെ കബീർ സെക്രട്ടറി നസീർ കീരിക്കാടൻ ജില്ല വൈസ് പ്രസിഡൻറ് കെ എം ഷിബിൻ ജലീൽ ഉടുമ്പന്നൂർ പി ജെ ചാൾസൺമുഹമ്മദ് അഷറഫ് ശല്യംപാറ നൂറുദ്ദീൻ അടിമാലി മുഹമ്മദ് മൗലവി പരീത് മലയിൽ യൂസഫ് പെരുമ്പള്ളിച്ചിറ മൊയ്തീൻ കുഞ്ഞ് റസാക്ക്മാർത്തോമാ നാസർ ചിറക്കുന്നേൽ മുഹമ്മദ് ശരീഫ് എന്നിവർ സംസാരിച്ചു.
യൂത്ത് ലീഗിനെ നിലയ്ക്ക് നിർത്താൻ യുഡിഎഫ് നേതൃത്വം ഇടപെടണം; പി.ഡി.പി






