കട്ടപ്പന: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് *വൈദ്യരത്നം ഔഷധശാലയും* കട്ടപ്പന *ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയും* സംയുക്തമായി പരിസ്ഥിതി ദിനാഘോഷവും ഔഷധസസ്യ വിതരണവും സംഘടിപ്പിച്ചു.ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുജനങ്ങൾക്കിടയിൽ പരമ്പരാഗത ഔഷധസസ്യങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഗവൺമെന്റ് ഐടിഐ കട്ടപ്പന, ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂൾ കട്ടപ്പന, താലൂക്ക് ആശുപത്രി കട്ടപ്പന, പ്രതീക്ഷ ഭവൻ കട്ടപ്പന എന്നിവിടങ്ങളിൽ ഔഷധസസ്യങ്ങൾ വിതരണം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ. *സന്ദീപ് കരുണിന്റെ* അധ്യക്ഷതയിൽ ചേർന്ന യോഗം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ *ലീലാമ്മ ബേബി* ഉദ്ഘാടനം ചെയ്തു.

യോഗ ഇൻസ്ട്രക്ടർ *ഡോ. കൃഷ്ണപ്രിയ* പരിസ്ഥിതി ദിന സന്ദേശം നൽകി.വൈദ്യരത്നം ഔഷധശാലയുടെ ഏരിയ സെയിൽസ് മാനേജർ *എം എം ഷമീർ* സ്വാഗതം പറഞ്ഞ യോഗത്തിൽ ഫീൽഡ് സെയിൽസ് ഓഫീസർ *എബിൻ തോമസ്* നന്ദി രേഖപ്പെടുത്തി.പരിസ്ഥിതി സംരക്ഷണത്തിനും ഔഷധസസ്യങ്ങളുടെ സംരക്ഷണ-പരിപാലനത്തിനും ജനപങ്കാളിത്തം അനിവാര്യമാണെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.




