തൊടുപുഴ: എക്സൈസ് വകുപ്പിൻ്റെ ഓപ്പറേഷൻ തണ്ടറിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ ഇളംദേശം ഭാഗത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്നും 510 ഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി. മൂലമറ്റം എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.ജി രാജേഷും സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. അസം സ്വദേശി ഖൈറുൽ ഇസ്ലാമാണ് പ്രതി. എക്സൈസിൻ്റെ പരിശോധന സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് മൈക്കിൾ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജേഷ് ചന്ദ്രൻ, കെ.എ അജിത്ത് കുമാർ, പ്രിവൻ്റീവ് ഓഫീസർ അനുരാജ്, റിനേഷ് അബ്ദുസമദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടിറ്റോമോൻ, ധനീഷ് എന്നിവർ പങ്കെടുത്തു.
തൊടുപുഴ ഇളംദേശത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്നും ലഹരി വസ്തു പിടികൂടി






