Timely news thodupuzha

വസ്ത്ര വ്യാപാരികൾക്കു മഴക്കാല കെടുതികളിൽ ഒരു കൈത്താങ്ങ്; കെ.റ്റി.ജി.എ വോളന്റീർ ടീം അപു ജോൺ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു

തൊടുപുഴ: കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാലവർഷം വലിയ ദുരന്തങ്ങൾ വാരി വിതറി, വലിയ നാശ നഷ്ടങ്ങൾ ബാക്കി വെച്ചാണ് കടന്നു പോകുന്നത്.ഒരുപാടു ജീവഹാനിയും ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്. അതിനെക്കാളേറെയാണ് കച്ചവടക്കാർക്ക് ജീവന് തുല്യമായ സാമ്പത്തിക നഷ്ടങ്ങൾ.ഏറ്റവും ചെറിയ ഷോപ്പിൽ പോലും മിനിമം 10 ലക്ഷം രൂപയെങ്കിലും മുതൽ മുടക്കുള്ളവരാണ് വസ്ത്ര വ്യാപാരികൾ. കടയിൽ വെള്ളം കയറിപോയാൽ പിന്നെ ഒന്നിനും ഉപയോഗിക്കാനാകാത്തവയാണ് വസ്ത്രങ്ങൾ. ഒരുപാട് വസ്ത്ര വ്യാപാരികൾ ഇക്കാലയളവിൽ ജീവിതം വഴി മുട്ടുന്ന അളവിൽ സാമ്പത്തിക ബാധ്യതകളിൽ ആയി പോയിട്ടുണ്ട്.

കടകളിൽ വെള്ളം കയറി ഇറങ്ങുമ്പോൾ ഉണ്ടാകുന്ന ചെളിയും മാലിന്യങ്ങളും വ്യാപാരികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. കടകളിൽ വെള്ളം കയറുന്നതു പോലുള്ള നഷ്ടങ്ങൾ തരണം ചെയ്യുവാൻ ഓറിയന്റൽ ഇൻഷുറൻസുമായി ചേർന്ന് കൊണ്ട് കെ റ്റി ജി എ ഏറ്റവും ചെറിയ പ്രീമിയം അടച്ചു കൊണ്ട് വളരെ വലിയ കവറേജ് കിട്ടുന്ന ഒരു പദ്ധതി നടപ്പിലാക്കുകയും തൊടുപുഴയിലേ ഭൂരിഭാഗം വസ്ത്രവ്യാപാരികളേയും അതിൽ ഉൾപെടുത്തുകയും ചെയ്തിരുന്നു. അതോടൊപ്പം ഭൂരിഭാഗം യുവാക്കളെയും ഉൾപ്പെടുത്തി കൊണ്ട് കെ റ്റി ജി എ വോളന്റീർ ടീം രൂപീകരിച്ചു. നമ്മുടെ കുടുംമ്പാങ്ങളായ വസ്ത്രവ്യാപാരികൾക്കു ഏതു അടിയന്തിര ഘട്ടത്തിലും നമുക്ക് നമ്മുടേതായ ഒരു ടീം ലഭ്യമാണ് എന്ന ധൈര്യം പകരാനും, എത്രയും സാധ്യമായ സമയത്തിനുള്ളിൽ കർമനിരതരായി സേവനം നൽകുവാനും ഈ ടീം പ്രതിജ്ഞബദ്ധരാണ് എന്നു തൊടുപുഴ മേഖല പ്രസിഡന്റ്‌ അനസ് പി അസീസ് പറഞ്ഞു.

അടിയന്തിര ഘട്ടങ്ങളിൽ സ്റ്റോക്ക് മാറ്റേണ്ടി വന്നാൽ മാറ്റുവാനും, വെള്ളം ചെളി മുതലായവ ക്ലീൻ ചെയ്യുന്നതിനും പോലുള്ള എന്താവശ്യത്തിനും ടീം സജ്ജമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.നസീർ ബി എം,റെന്നി തോമസ്, സജിറത് സി, അൻസാർ അസിസ്, ബിനോജ് എസ്‌ എൻ, അശ്വിൻ ലീവാനാ, മുജീബ് റ്റി കെ, അഫ്സൽ പി എ, ആഷിക് ഹുസൈൻ, എം കെ നാരായണ പിള്ള, അനിൽ എസ്‌, റസാഖ് മൈലാഞ്ചി,റസാഖ് സംസം, പ്രവീൺ വിസ്മയ തുടങ്ങിവർ വോളന്റീർസ് ആയി പ്രവർത്തനങ്ങൾക്ക് മുന്നോട്ടു വന്നു.ഇനിയും അനവധിപേർ താല്പര്യം അറിയിച്ചു മുന്നോട്ടു വരുന്നുണ്ട്.കെ റ്റി ജി എ യുടെ വോളന്റീർ ടീമിന് അപു ജോൺ ജോസഫ് ആശംസകൾ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *