വാഴക്കുളം: കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ മതബോധന കൺവെൻഷൻ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിൽ വെച്ച് നടന്നു. ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. വിശ്വാസ പരിശീലരംഗത്ത് നിസ്തുല സേവനം കാഴ്ചവയ്ക്കുന്ന മത അധ്യാപകരെ പിതാവ് അഭിനന്ദിക്കുയയുണ്ടായി.കൺവെൻഷനിൽ റവ.ഡോ.അരുൺ കലമറ്റത്തിൽ ക്ലാസ് നയിച്ചു. മതാധ്യാപന രംഗത്ത് സംഭാവനകൾ നൽകുന്നവർക്കായി കെ സി ബി സി ഏർപ്പെടുത്തിയ മതാധ്യാപക അവാർഡ് കരഥസ്ഥമാക്കിയ വാഴക്കുളം ഇടവകാംഗം രാജീവ് ജോസഫിനെ ബിഷപ്പ് കൺവെൻഷനിൽ വച്ച് ആദരിച്ചു .രൂപതയിലെ ഏക ഗ്രേഡ് കരസ്ഥമാക്കിയ 42 സൺഡേ സ്കൂളുകൾക്ക് അവാർഡുകൾ നൽകി ആദരിച്ചു. 20 ഇടവകകളിലെ പി.ടി.എയ്ക്കും അവാർഡുകൾ പിതാവ് നൽകി.
ബെസ്റ്റ് മതാധ്യാപകരെ പതിനാലു ഫോറോനകളൽ നിന്നും ഓരോരുത്തരെ തിരഞ്ഞെടുത്തു അവാർഡ് നൽകി ആദരിച്ചു. കൂടാതെ രൂപത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള സമ്മാനങ്ങളും കൺവെൻഷനിൽ വച്ച് വിതരണം ചെയ്യുകയുണ്ടായി.
വികാരി ജനറാൾ മോൺ പയസ് മലേക്കണ്ടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി. രൂപത ഡയറക്ടർ ഫാദർ ജോസഫ് കല്ലയ്ക്കൽ സ്വാഗത ആശംസിച്ചു. വിവിധ ഇടവകകളിൽ നിന്നുമായി 1800 ഓളം അധ്യാപകർ കൺവെൻഷനിൽ പങ്കെടുത്തു.






