തൊടുപുഴ: ലോകം ഫുട്‌ബോള്‍ ആവേശത്തില്‍ അമര്‍ന്നിരിക്കെ കളിയാരവം നിറഞ്ഞ് പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ കാമ്പസ്. ഇഷ്ട ടീമിന്റെ ജഴ്‌സിയണിഞ്ഞും പതാക വീശിയും കാമ്പസിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ഥികള്‍ മല്‍സര ബുദ്ധിയോടെ ഒത്തുചേര്‍ന്നപ്പോള്‍ വലിയൊരു ഫുട്‌ബോള്‍ മാമാങ്കം നടക്കുന്ന പ്രതീതിയിലായി കാമ്പസ്.



പ്രധാന കവാടത്തില്‍ നിന്നും വിദ്യാര്‍ഥികള്‍ അണിനിരന്ന ഘോഷയാത്രയോടെയാണ് അല്‍ അസ്‌ഹേറിയന്‍സ് യുണൈറ്റഡ് 2026ന് തുടക്കമായത്. തുടര്‍ന്ന് അല്‍ അസ്ഹര്‍ ടര്‍ഫില്‍ പ്രദര്‍ശന മല്‍സരങ്ങളും പെനാല്‍റ്റി ഷൂട്ടൗട്ടും നടന്നു. സ്റ്റുഡന്റ്‌സ് ടീമും പ്രിന്‍സിപ്പല്‍മാരുടെ ടീമും തമ്മിലുള്ള മല്‍സരവും ആവേശമായി. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിദ്യാര്‍ഥികള്‍ ഡന്റല്‍ കോളേജിന് മുന്നില്‍ അണിനിരന്നു.






വര്‍ണങ്ങള്‍ വാരിവിതറി വിദ്യാര്‍ഥികള്‍ ലോക ഫുട്‌ബോള്‍ മാമാങ്കത്തെ വരവേറ്റു. അല്‍ അസ്ഹര്‍ യുണൈറ്റഡ് ലോഗോ പ്രകാശനം മുന്‍ സന്തോഷ് ട്രോഫി താരവും തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റുമായ പി എ സലിംകുട്ടി നിര്‍വ്വഹിച്ചു. തുടര്‍ന്ന് സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ ലൈവ് ഷോ അരങ്ങേറി. ഫ്ട്‌ബോളിന് പിന്നില്‍ ലോകം ഒന്നായി മാറുന്നത് പോലെ കാമ്പസും ഐക്യ സന്ദേശം ഏറ്റെടുക്കുകയായിരുന്നു. അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഡറക്ടര്‍ ഡോ. കെ എം പൈജാസ്, വിവിധ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍, വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികള്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.






