Timely news thodupuzha

നിയന്ത്രണം വിട്ട കാർ വൈദ്യുതിപോസ്റ്റിലും മതിലിലും ഇടിച്ച് മറിഞ്ഞു; കർണാടക സ്വദേശികൾക്ക് പരുക്ക്

പാലാ: നിയന്ത്രണം വിട്ട കാർ വൈദ്യുതിപോസ്റ്റിലും മതിലിലും ഇടിച്ച ശേഷം മറിഞ്ഞ് അപകടം. പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കർണാടക സ്വദേശികളായ സായി പാട്ടീൽ ( 25) സുക്ര പാട്ടീൽ ( 23), വിനയ് ബാബിഗർ(27)ദിവ്യ(25) എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ 7.30യോടെ പാലാ തൊടുപുഴ റൂട്ടിൽ പ്രവിത്താനം ആലാപ്പാറയ്ക്കു സമീപമായിരുന്നു അപകടം. വിവിധ അപകടങ്ങളിൽ 2 പേർക്കു പരുക്കേറ്റു പാലാ. വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ടു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് കുമളിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു കുമളി സ്വദേശി എ.വൈ.കുരുവിളയ്ക്ക്( 59) പരുക്കേറ്റു. ഇന്നലെ രാവിലെ കൂട്ടിക്കൽ ഭാഗത്ത് വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മതിലിൽ ഇടിച്ചു കൂട്ടിക്കൽ സ്വദേശി ലിബിൻ ജോസഫിനു ( 29) പരുക്കേറ്റു.

Leave a Comment

Your email address will not be published. Required fields are marked *