പീരുമേട്: ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് ഇടുക്കി പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ പള്ളിക്കുന്നു പഞ്ചായത്ത് ലൈബ്രറി ഹാളിൽ ലോക രക്തദാതാക്കളുടെ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് രാജൻ യോഗം ഉദ്ഘാടനം നിർവഹിച്ചുകട്ടപ്പന പോസ്റ്റ് മാസ്റ്റർ ഡോ ഗിന്നസ് മാടസാമി ക്ലാസ് നയിച്ചു.
ഗിന്നസ് സുനിൽ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഗിന്നസ് ലെനു പീറ്റർ, ഉണ്ണി എന്നിവർ ആശംസകൾ അറിയിച്ചു.പോസ്റ്റൽ വകുപ്പ് മെയിൽ ഓവർസിയർ ടി വെള്ളസ്വാമി,എച്ച് എസ് അനിഷ്, ജെസ്മോൻ, സോമൻ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
രക്തദാതാക്കളുടെ ആവശ്യഗതയും, അവരെ ആദരിക്കുന്നതിനും വേണ്ടി പീരുമേട്ടിലെ രക്തദാതാക്കളുടെ വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി.






