Timely news thodupuzha

വണ്ണപ്പുറത്ത് ഫയർ സ്റ്റേഷൻ പരിഗണിക്കാമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

തൊടുപുഴ: വണ്ണപ്പുറത്ത് ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പാസാക്കിയ പ്രമേയം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജീവ് ഭാസ്കരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജൈനമ്മ ജോസ്, നെയ്ശ്ശേരി ഡിവിഷൻ മെമ്പർ ലാലു ജോസഫ് എന്നിവർ ചേർന്നാണ് പ്രമേയം കൈമാറിയത്. ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ, ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് കൊക്കാട്ട് എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *