Timely news thodupuzha

കഫ് സിറപ്പുകൾ വാങ്ങാൻ ഇനി ഡോക്റ്റർമാരുടെ കുറിപ്പടി നിർബന്ധം

ന‍്യൂഡൽഹി: മെഡിക്കൽ സ്റ്റോറുകളിൽ നിന്നും കഫ് സിറപ്പുകൾ നേരിട്ട് വാങ്ങുന്നതിന് ഡോക്റ്റർമാരുടെ കുറിപ്പടി നിർബന്ധമാക്കി. കേന്ദ്ര ആരോഗ‍്യ കുടംബക്ഷേമ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ഇതോടെ ഡോക്റ്റർമാരുടെ നിർദേശമില്ലാതെ ഇനി ഫാർമസികളിൽ നിന്നും കഫ് സിറപ്പുകൾ ലഭിക്കില്ല. 1945ലെ ഡ്രഗ്സ് നിയമത്തിലെ ഷെഡ‍്യൂൾ കെ പ്രകാരം വാങ്ങാൻ സാധിക്കുന്ന മരുന്നുകളുടെ പട്ടികയിൽ നിന്നും സിറപ്പുകൾ ഒഴിവാക്കിയിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം സിറപ്പ് അടിസ്ഥാനമാക്കിയുള്ള എല്ലാ മരുന്നുകൾക്കും കുറിപ്പടി ആവശ‍്യമായി വരും.

Leave a Comment

Your email address will not be published. Required fields are marked *