Timely news thodupuzha

‘തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ…,’ മലയാളിയുടെ പ്രാര്‍ത്ഥനയായി മാറിയ അനശ്വര ഗാനത്തിന്റെ ശില്പി ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി

കോട്ടയം: ഒരൊറ്റ പാട്ടുകൊണ്ട് 10 ലക്ഷം കാസറ്റുകള്‍ വിറ്റഴിച്ച റെക്കോര്‍ഡ്; 5 പതിറ്റാണ്ടിലെ ആത്മീയ ശുശ്രൂഷയ്ക്ക് വിരാമം.. പ്രശസ്ത ധ്യാനഗുരു, മലയാളിയുടെ പ്രാര്‍ത്ഥനയായി മാറിയ അനശ്വര ഗാനത്തിന്റെ(തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ…) ശില്പി: പ്രമുഖ ക്രൈസ്തവ ഭക്തിഗാന രചയിതാവും സാഹിത്യകാരനുമായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി അന്തരിച്ചു. 77 വയസ്സായിരുന്നു. കോട്ടയം അടിച്ചിറയിലെ ധ്യാനകേന്ദ്രത്തിലായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യ ജീവിതത്തിലൂടെ ഇന്ത്യയിലും വിദേശത്തുമായി ആത്മീയ നവോത്ഥാന രംഗത്ത് സജീവമായിരുന്ന അദ്ദേഹം വിന്‍സെന്‍ഷ്യന്‍ സഭ സെന്റ് ജോസഫ് പ്രൊവിന്‍സ് അംഗമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *