തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. തൊടുപുഴ ഡി.വൈ.എസ്.പി ബൈജു പി.എം ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ആൽബർട്ട് പീച്ചാട്ട് അധ്യക്ഷത വഹിച്ചു . വാർഡ് കൗൺസിലർ ആർ ഹരി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷക്ക് ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും, യു.എസ്.എസ് സ്കോളർഷിപ് ജേതാവിനെയും ആദരിച്ചു. ഹെഡ്മാസ്റ്റർ സജി മാത്യു, പി. ടി. എ പ്രസിഡന്റ് പ്രിൻസ് അഗസ്റ്റിൻ, എം. പി. ടി.എ പ്രസിഡന്റ് ഡെൽസി ബൈജു, പ്രോഗ്രാം കോർഡിനേറ്റർ ബേബി ജോൺ, വിദ്യാർത്ഥി പ്രതിനിധി കുമാരി ഫിദ നൗഷാദ് എന്നിവർ പ്രസംഗിച്ചു.
തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി






