Timely news thodupuzha

ഗാർഹിക പീഡന പരാതി നൽകിയ ഭാര‍്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവ്; വീണ്ടും കേസ് എടുത്തു

തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര‍്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയതിന് ബിജെപി നേതാവിനെതിരേ വീണ്ടും പൊലീസ് കേസെടുത്തു. ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡൻറ് എ.ആർ. ശ്രീകുമാറിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. ശ്രീകുമാറിൻറെ നിർദേശത്തെത്തുടർന്ന് പെരിഞ്ഞനം സ്വദേശി ഗിരീഷാണ് ഭാര‍്യയായ പ്രിയങ്കയെ ഭീഷണിപ്പെടുത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരസ്ത്രീ ബന്ധം ചോദ‍്യം ചെയ്തതിൻറെ പേരിൽ തന്നെ ക്രൂരമായി മർദിച്ചെന്നായിരുന്നു ശ്രീകുമാറിനെതിരേ ഭാര‍്യ പരാതി നൽകിയിരുന്നത്. ഈ പരാതിയിൽ കേസെടുത്തിരുന്നുവെങ്കിലും ശ്രീകുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് സെഷൻസ് കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു. ഗാർഹിക പീഡന പരാതിയെ പറ്റി മാധ‍്യമങ്ങളോട് സംസാരിക്കരുതെന്ന് പറഞ്ഞായിരുന്നു ഗിരീഷ് ശ്രീകുമാറിൻറെ ഭാര‍്യയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയത്. ഇതിനു പിന്നാലെയാണ് യുവതി വീണ്ടും പൊലീസിനെ സമീപിച്ചത്.ൃ

Leave a Comment

Your email address will not be published. Required fields are marked *