Timely news thodupuzha

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മേളയുടെ സ്വാഗത സംഘ രൂപീകരണയോഗം

തൊടുപുഴ : ഡിസംബർ 13 മുതൽ തൊടുപുഴ ഗവ: ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരത്തിന്റെ മുന്നോടിയായിട്ടുള്ള സ്വാഗത സംഘ രൂപീകരണ യോഗം ഗവ:ചീഫ് വിപ്പ് . അപു ജോൺ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ മുഖ്യപ്രഭാഷണം നടത്തി. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി. എ. സലിംകുട്ടി, മുനിസിപ്പൽ കൗൺസിലർമാരായ സുബൈദ സെയ്തുമുഹമ്മദ്, നിഷാദ് എ.എൻ., വിഷ്ണു കോട്ടപ്പുറം, എന്നിവരും വി.ആർ.പ്രമോദ്, സജീവ്, രാജു തരണിയിൽ, അൽത്താഫ് കെ.എം., മൂസ എന്നിവർ സംസാരിച്ചു. പി.ജെ.മാത്യു പന്തക്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും ഗാന്ധിജി സ്റ്റഡി സെന്റർ എവർറോളിംഗ് ട്രോഫിക്കും വേണ്ടി നടത്തപ്പെടുന്ന മത്സരത്തിന്റെ മുഖ്യ രക്ഷാധികാരിയായിട്ട് സലിംകുട്ടിയേയും കൺവീനർ ആയിട്ട് ടി.പി.ഷമീറിനേയും 25 അംഗ എക്സിക്യൂട്ടീവിനേയും യോഗം തെരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *