തൊടുപുഴ: നഗരസഭയിൽ തെരുവ് വിളക്കിനെചൊല്ലിയുളള പ്രശ്‌നങ്ങൾക്ക് അവസാനമില്ല. വ്യാഴാഴ്ച ചേർന്ന നഗരസഭ കൗൺസിൽ മീറ്റിലും പ്രതിഷേധമുയർന്നു. എൽ ഡി എഫ് കൗൺസിലർമാർ എണീറ്റ് നിന്ന് പ്രതിഷേധിച്ചപ്പോൾ ബി ജെ പി കൗൺസിലർമാർ മെഴുകുതിരി കത്തിച്ചുവെച്ച് പ്രതിഷേധിച്ചു. രേഖാമൂലം നൽകിയിട്ടും വിഷയം അജണ്ടയിൽ ഉൾപെടുത്താത്തതിൽ കൗൺസിൽ ഷിംനാസ് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. 38 വാർഡുകളിലും തെരുവ് വിളക്ക് കത്തുന്നില്ലെന്നും പ്രത്യേകിച്ച് നഗര പ്രദേശങ്ങളിൽ പോലും തെരുവ് വിളക്കുകൾ ഇല്ലെന്ന് ബി ജെ പി കൗൺസിലർമാർ ആരോപിച്ചു. എന്നാൽ മുൻ ഭരണസമിതിയുടെകാലത്ത് ഒപ്പിട്ട കരാർ പ്രകാരമാണ് ഇപ്പോഴും മെയിന്റനൻസ് ചെയ്യേണ്ടതെന്നും എന്നാൽ കോൺട്രാക്ടർ മെയിന്റനൻസ് ചെയ്യാൻ തയ്യാറാകുന്നില്ലെന്നും യു ഡി എഫ് കൗൺസിലർമാർ പറഞ്ഞു. കൗൺസിൽ യോഗം ആരോപണ പ്രത്യാരോപണങ്ങളിൽ കലുഷിതമാകുമ്പോൾ തൊടുപുഴയിൽ തെരുവ് വിളക്കുകൾ ഇല്ലാതെ ഇരുട്ടിലായിരിക്കുകയാണ്.
തൊടുപുഴ നഗരസഭയിൽ തെരുവ് വിളക്കിനെചൊല്ലിയുളള പ്രശ്‌നങ്ങൾക്ക് അവസാനമില്ല; കൗൺസിൽ മീറ്റിൽ പ്രിപക്ഷ പ്രതിഷേധം






