വണ്ണപ്പുറം: കുടുംബരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ വണ്ണപ്പുറം പി എച്ച് സിയുടെ ഔദ്യോധിക പ്രഖ്യാപനം ഉടൻ തന്നെ നടത്തണമെന്ന് ആവിശ്യപ്പെട്ട്
ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിർദ്ദേശപ്രകാരം പ്രൈവറ്റ് സെക്രട്ടറി ഡോക്ടർ സുനിൽ.ഡി. ക്ക് എംഎൽഎ. അപു ജോൺ ജോസഫിന്റെ. കവറിങ് ലെറ്ററോടുകൂടിയ വണ്ണപ്പുറം പഞ്ചായത്ത് കമ്മറ്റിയുടെ റസൂലേഷൻ സമർപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറക്കത്തോട്ടം, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ജോസഫ്, മെമ്പർ അനീഷ് കിഴക്കേൽ എന്നിവരുടെ നേതൃത്വത്തിൽ ആണ് മന്ത്രിയുടെ നിർദേശ പ്രകാരം പഞ്ചായത്ത് കമ്മറ്റിയുടെ റസൂലേഷൻ സമർപ്പിച്ചത്.
കൂടാതെ ഫയർ സ്റ്റേഷനുമായി ബന്ധപെട്ട് ആഭ്യന്തിര മന്ത്രി രമേശ് ചെന്നിത്തലെയെയും പ്രദേശത്തെ ടുറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനം, റോഡുകളുമായി ബന്ധപ്പെട്ട എൻ.ഒ.സി വിഷയങ്ങൾ യുവാക്കൾക്കായി സ്പോർട്സ് ഹബ്, പഞ്ചായത്തിലേക്ക് സ്ഥിര എ.ഇ തുടങ്ങിയ ആവിശ്യങ്ങളുന്നയിച്ച് മറ്റ് ആറ് മന്ത്രിമാരെയും നേരിൽ കണ്ട് നിവേദം നൽകി.






