തൊടുപുഴ: പി.എൻ പണിയ്ക്കർ സേവാ പുരസക്കാരം നാട്ടുരാജ്യം ന്യൂസ് റിപ്പോർട്ടർ കെ.കെ വിജയന്. ദേശീയ വായന ദിനത്തിൽ കാളിയാർ സെന്റ്. മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ഇളംദേhttps://youtu.be/vDBdqpk-DCE?si=SP4FITcGrIec-zQBശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കറിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
മാധ്യമ പ്രവർത്തന രംഗത്ത് 26 വർഷം പൂർത്തീകരിച്ച വിജയൻ ഹൈദ്രബാദ് റാമോജി ഫിലിം സിറ്റിയിൽ 18 വർഷം ക്യാമറ മാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2001 മുതൽ തൊടുപുഴയിലെയും ഇടുക്കിയിലെയും വാർത്ത മാധ്യമ രംഗത്ത് വിജയൻ സജിവ സാന്നിധ്യം ആണ്. തൊടുപുഴയിലെ ആദ്യ കാല ധൃശ്യ മാധ്യമങ്ങൾ ആയ വിബിസി ന്യൂസ്, സി.ടീവി, കേരളവിഷൻ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2022 മുതൽ നാട്ടുരാജ്യം ന്യൂസ് എന്ന പേരിൽ സ്വാതന്ത്ര മാധ്യമ പ്രവർത്തകനായി പ്രവർത്തിച്ചു വരുന്നു ഭൂമിഫിയ, പാറമട ലോബികൾക്കെതിരെ ചെയ്ത റിപ്പോർട്ടുകൾ ശ്രദ്ധേ നേടിയിട്ടുണ്ട് ഭാര്യ സുജാത. മക്കൾ: അർജുൻ, അനഘ.




